Tuesday, January 28, 2014

Who Steals the Bride..??? - Romania

ഭാര്യയെ ആര് മോഷ്ടിക്കും..???


റൊമാനിയയിലെ അതീവരസകരമായ ഒരു ആചാരമാണ് വധുവിനെ വിവാഹശേഷം തട്ടിക്കൊണ്ട് പോവുക എന്നത്. വരനും ബന്ധുക്കള്‍ക്കും മുന്നില്‍ വെച്ച് വധുവിനെ അപഹരിച്ച് റൊമാനിയയിലെ പ്രശസ്തമായ ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തിലെത്തിക്കും. കളിത്തോക്കുകളൊക്കെ ഉപയോഗിച്ചാണ് അപഹരണം. അന്ന് രാത്രി വധുവിനെ അവിടെ താമസിപ്പിക്കും. അവള്‍ക്ക് ഗംഭീരവിരുന്ന് സല്‍ക്കാരമൊരുക്കും. വരനെത്തും വരെ വധുവിനെ ഏതെങ്കിലും മുറിയില്‍ ഒളിപ്പിക്കും. തങ്ങള്‍ ആവശ്യപ്പെടുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ വധുവിനെ അവര്‍ വിട്ട് കൊടുക്കുകയുള്ളൂ. വരനെക്കൊണ്ട് പാട്ടു പാടിക്കുക, നൃത്തം ചെയ്യിപ്പിക്കുക തുടങ്ങിയ വളരെ ലളിതമായ ആവശ്യങ്ങളായിരിക്കും അപഹരിച്ചവര്‍ ഉന്നയിക്കുക. സാമ്പത്തികബുദ്ധിമുട്ടുള്ളവര്‍ ചിലപ്പോള്‍ പണവും ആവശ്യപ്പെട്ടേക്കും. 

സോവിയറ്റ് യൂണിയന്റെ കാലത്താണ് ഭാര്യയെ മോഷ്ടിക്കുന്ന ആചാരം തുടങ്ങിയത്. റൊമാനിയയില്‍ ആവേശം പടരുന്ന ആചാരമായി ഇത് മാറിയത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. റൊമാനിയയിലെ അതിപ്രശസ്തനായ ഒരു ഫുട്‌ബോളര്‍ ബുച്ചാറെറ്റ്‌സിലെ കമാനഗോപുരം വാടകയ്‌ക്കെടുക്കുകയും തന്റെ പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് അവിടെ വെച്ച് പ്രഖ്യാപിക്കുകയുമുണ്ടായി. അപഹരണമൊന്നും സംഭവിച്ചില്ലെങ്കിലും റൊമാനിയയിലെ 'സമൂഹമന:സാക്ഷി'യെ സംഭവം ഞെട്ടിപ്പിച്ചു. ഫുട്‌ബോളര്‍ പെണ്‍സുഹൃത്തിനെ അവിടേക്ക് തട്ടിക്കൊണ്ട് വന്നുവെന്ന് കഥകള്‍ പരന്നു. കഥകളില്‍ നിന്നും ഫുട്‌ബോളറില്‍ നിന്നും റൊമാനിയന്‍ യുവത്വം ഒന്നൊന്നര പാഠം ഉള്‍ക്കൊണ്ടു. ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട റൊമാനിയന്‍ പട്ടാളക്കാരുടെ സ്മരണാര്‍ത്ഥം പണി കഴിപ്പിച്ച ബുച്ചാറെറ്റ്‌സിലെ കമാനഗോപുരം ഇപ്പോള്‍ വിവാഹിതകളെ തട്ടിക്കൊണ്ട് വന്ന് സല്‍ക്കാരം നടത്തുന്നതിന്റെ ഒരു പറുദീസയാണ്. 

2012 ആഗസ്റ്റ് 25നു നടന്ന ഒരു വിവാഹത്തിലെ ഭാര്യയെ  തട്ടിക്കൊണ്ട് പോവല്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ചുവടെ.

എന്നെ ഒന്നു തട്ടിക്കൊണ്ടു പോകൂ.. പ്ലീസ്..
തന്നെ തട്ടിക്കൊണ്ടു പോയവർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ഒരു വധു.
അപഹരിക്കപ്പെട്ടതിനു ശേഷം അയഡിൻ സ്ട്രീറ്റ് ലൈറ്റിനു കീഴെ നിന്നു തോക്കുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന വധു .
കാറിനു മുകളിൽ നിന്ന് നൃത്തം ചെയ്യുന്ന ഒരു റോമാനിയൻ വധു. 
ഫോട്ടോയ്ക്കു പോസ്സ് ചെയ്യുന്ന റൊമാനിയൻ വിവാഹിതകൾ.
വധുവിനെ ചുമലിലെടുത്തുയർത്തുന്ന അതിഥി.
വധുവും അതിഥികളും.
കളിത്തോക്കുമായി ഒരു റോമാനിയൻ മണവാട്ടി.
ആഹ്ലാദ നൃത്തം വെക്കുന്ന മണവാട്ടിമാർ.
നാണത്തോടെ ഒരു റൊമാനിയൻ വധു.
വധുവിനെ എടുത്തുയർത്തി ആഹ്ലാദം പങ്കുവെയ്ക്കുന്ന കൂട്ടുകാരികൾ. 
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളുമാരേ.....

Meet me in Facebook

No comments :

Post a Comment