Wednesday, December 11, 2019

Comedy Wildlife Photography








































PHOTOGRAPHS CREDIT : https://www.comedywildlifephoto.com

DISCLAIMER: The entire photographs in this project are copyright protected by various news and media agencies. Commercial usage and distribution of these photographs are strictly restricted. In ZOOM these photographs are collected not for any commercial purpose and this is only a personal collection of some good photography projects.

Monday, October 7, 2019

അച്ഛൻ - A Syam Sathyan Photo Story


 ഞാനെന്ന ഭ്രൂണം ജനിക്കും മുന്‍പെ, ജീവന്റെ തുടിപ്പ് കേള്‍ക്കും മുന്‍പെ, എനിക്കായി കരുതി വച്ച സ്‌നേഹത്തിന്, കരുതലിന്, വാത്സല്യത്തിന് നന്ദി.

 ഭദ്രയെ എന്റെ കൈകളിലേക്കേല്‍പ്പിച്ച് ഗൗരി യാത്രയായി.

 ജീവന്റെ പാതിയായവളുടെ വേര്‍പാട് മറക്കാന്‍ ഭദ്രയുടെ കളിചിരികള്‍ മതിയായിരുന്നു എനിക്ക്.

 അമ്മയില്ലെന്ന പരിഭവം പറയാതെ എന്റെ ഭദ്ര വളര്‍ന്നു.

 അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഞാനായിരുന്നു.

 കാവിലെ പൂരം കഴിഞ്ഞുള്ള തിരിച്ചു വരവാണ്. കാഴ്ചകള്‍ കണ്ടു മതിയായിട്ടില്ലവള്‍ക്ക്.

 അബൂക്കയുടെ പതിവു ചായ. കൂടെ കുറച്ച് സൗഹൃദവും നാട്ടുവിശേഷങ്ങളും.

 ഭദ്ര ഇന്ന് വലിയ ക്ലാസ്സിലേക്ക്.

എന്തു പെട്ടെന്നാണ് അവള്‍ സുബ്രഹ്മണ്യന്‍ സാറുമായി കൂട്ടായത്.

 തേവരേ...എന്തു പറ്റിയെന്റെ കുട്ടിയ്ക്ക്..???

 കരയല്ലേ നീയിങ്ങനെ..... അച്ഛനില്ലേ...അച്ഛനോട് പറ എന്താ ഉണ്ടായെന്ന്.

 അച്ഛാ.....മാഷ്...............ഇന്ന് സ്‌ക്കൂള്‍ വിട്ട് എല്ലാവരും പോയപ്പോള്‍ മാഷെന്നെ..


 മാഷ് പറഞ്ഞു. ആരോടും പറയരുതെന്ന്.






 മോള്‍ക്ക് വേദനിച്ചപ്പോ മാഷിനെ തട്ടിയിട്ട് ഞാനോടിയച്ഛാ.


 അച്ഛാ ഞാനിനി സ്‌ക്കൂളില്‍ പോണില്ല........അവിടെ മാഷ്ണ്ട് ......മാഷിനീം മോളെ ഉപദ്രവിക്കും.

 ഇല്ല....എന്റെ മോള് ഇനീം സ്‌ക്കൂളീല്‍ പോവും....പഠിക്കും....വളരും.....ഇനിയെന്റെ മോളെ ഉപദ്രവിക്കാനായിട്ട് മാഷവിടെ ഉണ്ടാവില്ല. അച്ഛനാ പറയണെ.

 ഇത് കലിയുഗമാണ്.....കുഞ്ഞിനെപ്പോലും കാമത്തോടെ നോക്കുന്നവന്റെ യുഗം...ഇവിടെയെന്റെ പച്ചയുടെ ലാളിത്യത്തിന് സ്ഥാനമില്ല.എന്റെ ഭദ്രയ്ക്കു വേണ്ടി....അവളുടെ സംരക്ഷണത്തിനു വേണ്ടി രൗദ്രതയുടെ ഈ ചുവപ്പ് ഞാനണിയട്ടെ.

 ഭദ്രയ്ക്കിനിയും പഠിക്കണം...വളരണം....ജീവിക്കണം...അതിനു തടസ്സം നില്‍ക്കുന്നതെന്തും ഇല്ലാതാവുക തന്നെ വേണം.അതിനു ഈ ചുവപ്പാണ് ശരി.

 ആ തെരുവുനായയുടെ നിഴല്‍ പോലും എന്റെ കുഞ്ഞിനെ ഇനി ഭയപ്പെടുത്തരുത്.

 എന്റെ മക്കളിനിയും നിറഞ്ഞ് ചിരിക്കട്ടെ.സ്വപ്‌നങ്ങള്‍ കണ്ട് വളരട്ടെ.പ്രതീക്ഷയുടെ ചിറകിലേറി പറക്കട്ടെ.അവിടെ ഒരപശകുനമായി ഈ തെരുവുനായ ഇനി വേണ്ട.ഇവനെ ഈ കുളത്തിന്റെ അടിത്തട്ടില്‍ ഞാന്‍ ഉറക്കിക്കെടുത്തട്ടെ ആരുമറിയാതെ.

 ഭദ്രേ.... എന്റെ കുട്ടിക്ക് അച്ഛനിതുവരെ പറഞ്ഞു തരാത്തൊരു കഥ പറഞ്ഞു തരാം.ദുഷ്ടനായ അസുരനെ നിഗ്രഹിച്ച സംഹാര രൂപിയായ ഒരു ദേവിയുടെ കഥ.ഒരേ സമയം തേജസ്വിനിയായ ദേവിയാകാനും അസുരര്‍ക്കെതിരെ സംഹാര രൂപിയാകാനും കഴിയുന്ന ഭദ്രയുടെ കഥ.

ഇനിയൊരുത്തനും നിന്നെ കാമ വെറിയോടെ സ്പര്‍ശിക്കില്ല . എന്റെ മകള്‍ക്കിനി ഭയന്നോടേണ്ടി വരില്ല. നിന്റെയുള്ളിലെ ഭദ്രയെ നീ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Direction & Photography : SYAM SATHYAN
Narration : SANIL SATHYAN
Crew : DIPU JAYARAMAN, GREESHMA BALAN, ABHILASH BABU, KRISHNA MOHAN, ARUN THOMAS
Poster Design : ROBIN

Cast :
JITHU CHANDRAN (അച്ഛൻ)
PRARTHANA DEEPU (ഭദ്ര)
DEEPU BALAKRISHNAN (സുബ്രഹ്മണ്യന്‍ സർ)
SAKSHI SHINTO (ഭദ്രയുടെ ചെറുപ്പം)

DISCLAIMER: This entire photographs in this project are copyright protected by various news and media agencies/personnel. Commercial usage and distribution of these photographs are strictly restricted. In ZOOM these photographs are collected not for any commercial purpose and this is only a personal collection of some good photography projects.